കൊച്ചി: വയോജന സൗഹൃദ ക്രിസ്മസ് സന്ദേശമുയര്‍ത്തി ലോകാരോഗ്യ സംഘടനയുടെ കീഴിലെ സ്മൂഹിക സംഘടനയായ മാജിക്സ് എന്‍ജിഒയുമായി കൈകോര്‍ത്ത് എറണാകുളം പ്രസ് ക്ലബ്ബ് സ്നേഹക്കൂട് പദ്ധതി നടപ്പാക്കുന്നു.
ക്രിസ്മസ് ആഘോഷിക്കാനും പുല്‍ക്കൂടൊരുക്കാനും ആഗ്രഹിച്ചിട്ടും പ്രയാസപ്പെടുന്ന വയോജനങ്ങള്‍ക്കൊപ്പം കൈകോര്‍ക്കുന്ന പദ്ധതിയാണിത്.
നഗരത്തിലെ കരിന്തല കോളനിയില്‍ ഇന്ന് സ്നേഹക്കൂട് എന്ന പേരില്‍ പുല്‍ക്കൂട് സ്ഥാപിക്കും. കോളനി നിവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.
സ്നേഹക്കൂട് എന്ന പേരില്‍ പ്രസ് ക്ലബ്ബില്‍ സ്ഥാപിച്ച പുല്‍ക്കൂട് ചലച്ചിത്ര സംവിധായകന് മാര്‍ത്താണ്ഡന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. പ്രവീണ്‍ ജി. പൈ, പ്രസ് ക്ലബ് സെക്രട്ടറി എം. ഷജില്‍ കുമാര്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.